Please enable javascript.സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെല്ലാം രാജ്യദ്രോഹികള്‍ അല്ല: സുപ്രീം കോടതി - Sedition charges can't be slapped for criticising government, clarifies Supreme Court - Samayam Malayalam

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെല്ലാം രാജ്യദ്രോഹികള്‍ അല്ല: സുപ്രീം കോടതി

TNN | 6 Sept 2016, 7:23 am
Subscribe

സര്‍ക്കാരിനെ കുറിച്ചോ സര്‍ക്കാര്‍ നടപടികളെ കുറിച്ചോ വിമര്‍ശനമുന്നയിക്കാന്‍ ഏതൊരു പൗരനും പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും സര്‍ക്കാരിനെതിരെ അക്രമം അഴിച്ചുവിടുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്താല്‍ മാത്രമെ അത് രാജ്യദ്രോഹ നിയമത്തിന്‍റെ കീഴില്‍ വരൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി

sedition charges cant be slapped for criticising government clarifies supreme court
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെല്ലാം രാജ്യദ്രോഹികള്‍ അല്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി എന്നത് കൊണ്ട് രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീം കോടതി. സര്‍ക്കാരിനെ തുറന്നു വിമര്‍ശിച്ച നിരവധി പേരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ദീപക് മിശ്രയും യുയു ലളിത്തും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് രാജ്യദ്രോഹ നിയമത്തിന് മേല്‍ 1962 മുതല്‍ നിലനില്‍ക്കുന്ന വിവാദങ്ങള്‍ക്ക് അറുതി വരുത്തിയത്.

സര്‍ക്കാരിനെ കുറിച്ചോ സര്‍ക്കാര്‍ നടപടികളെ കുറിച്ചോ വിമര്‍ശനമുന്നയിക്കാന്‍ ഏതൊരു പൗരനും പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും സര്‍ക്കാരിനെതിരെ അക്രമം അഴിച്ചുവിടുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്താല്‍ മാത്രമെ അത് രാജ്യദ്രോഹ നിയമത്തിന്‍റെ കീഴില്‍ വരൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി. 1962ല്‍ ഏറെ വിവാദമായ കേദാര്‍ നാഥ് സിങ് കേസില്‍ ഉത്തരവിറക്കിയ സുപ്രീം കോടതി ബെഞ്ച് ഈ കാര്യങ്ങളെല്ലാം ഊന്നി പറഞ്ഞിരുന്നു എന്നും സെക്ഷന്‍ 124-എ പ്രകാരം ഇനി പരിഗണിക്കുന്ന കേസുകളിലെല്ലാം 1962ലെ കോടതി വിധി പരിശോധിച്ച് തീരുമാനങ്ങള്‍ എടുക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അക്രമ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുക, സാമൂഹ്യ സ്ഥിതിയെയും പൊതു സമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള അക്രമങ്ങള്‍ അഴിച്ചു വിടുക അഥവാ ആസൂത്രണം ചെയ്യുക എന്നീ രണ്ട് അടിസ്ഥാന സാഹചര്യങ്ങള്‍ പരിഗണിച്ച് മാത്രമെ രാജ്യദ്രോഹ കുറ്റം ചുമത്താനാകൂ.

സെക്ഷന്‍ 124-എയുടെ ദുരുപയോഗം തടയാന്‍ സുപ്രീം കോടതി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. പ്രശാന്ത് ഭൂഷണാണ് എന്‍ജിയോകള്‍ക്ക് വേണ്ടി സുപ്രീം കോടതിയെ സമാപിച്ചത്. പോലീസുകാര്‍ കോടതി വിധികളെ കുറിച്ച് ബോധവാന്മാരല്ലെന്നും അവര്‍ക്ക് ഐപിസി സെക്ഷനുകള്‍ മാത്രമാണ് പരിചിതമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ