Please enable javascript.ജെ.എന്‍.യുവില്‍ ഇടതുമുന്നേറ്റം; വൈസ് പ്രസിഡന്റ് മലയാളി - united left wins jnu election - Samayam Malayalam

ജെ.എന്‍.യുവില്‍ ഇടതുമുന്നേറ്റം; വൈസ് പ്രസിഡന്റ് മലയാളി

TNN | 10 Sept 2016, 11:20 pm
Subscribe

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍

united left wins jnu election
ജെ.എന്‍.യുവില്‍ ഇടതുമുന്നേറ്റം; വൈസ് പ്രസിഡന്റ് മലയാളി
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഐസ-എസ്.എഫ്.ഐ സഖ്യത്തിന് ഉജ്ജ്വല വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ.സെക്രട്ടറി തുടങ്ങിയ നാലു സീറ്റുകളും എഐഎസ്‌എയും (സിപിഐഎംഎല്‍) എസ്‌എഫ്‌ഐയും (സിപിഎം) ഉള്‍പ്പെട്ട ഇടതുസഖ്യം സ്വന്തമാക്കി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഐസയുടെ യുണൈറ്റഡ് ലെഫ്റ്റ് സ്ഥാനാര്‍ത്ഥി മോഹിതാണ് തെരഞ്ഞെടുക്കപ്പെട്ടത്.

എസ്എഫ്ഐക്കാര നും മലയാളിയുമായ അമലാണ് യുണൈറ്റഡ് ലെഫ്റ്റിന്‍റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകയും യുണൈറ്റഡ് ലെഫ്റ്റിന്റെ സ്ഥാനാര്‍ത്ഥിയുമായ സ്വത്‌രൂപ ചക്രവര്‍ത്തിയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 900ത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചത്. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്കുളള മത്സരത്തില്‍ ഐസയുടെ പ്രവര്‍ത്തകനും യുണൈറ്റഡ് ലെഫ്റ്റിന്റെ സ്ഥാനാര്‍ത്ഥിയുമായ തബ്രീസ് അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് വിജയിച്ചത്. ജെ.എന്‍.യുവിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് സ്‌കൂള്‍ ഓഫ് സയന്‍സിലെ 5 കൌണ്‍സിലര്‍ സീറ്റിലും വിജയിച്ചത്.

സംസ്‌കൃത പഠന വിഭാഗത്തിലെ ഒരു കൗണ്‍സിലര്‍ സീറ്റില്‍ മാത്രമാണ് എ.ബി.വി.പി വിജയിച്ചത്. പരമ്പരാഗതമായി എ.ബി.വി.പിക്ക് മേല്‍കൈ ലഭിക്കാറുള്ള സയന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ ഇത്തവണ അവരുടെ അടിത്തറ ഇളകി. ഇവിടെയും എസ്.എഫ്.ഐ ഐസ സഖ്യത്തിനും സംഖ്യം പിന്തുണച്ചവര്‍ക്കുമാണ് വിജയം.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ